Friday, January 02, 2009

കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി: ടി.സി മാത്യു ഒന്നം പ്രതി


തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വിജിലന്‍സ് കേസ്. അസോസിയേഷന്‍ സെക്രട്ടറി ടി.സി മാത്യുവാണ് ഒന്നാം പ്രതി. ആകെ 85 പേരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊച്ചിയില്‍ നടന്ന ഇന്ത്യ-ഓസ് ട്രേലിയ മത്സരം ഉള്‍പ്പടെ 2006-08 കാലയളവില്‍ നടന്ന വിവിധ മത്സരങ്ങളുമായി ബന്ധപ്പെട്ട് ടിക്കറ്റ് വില്‍പ്പനയിലും മറ്റും നടന്ന ക്രമക്കേടുകളാണ് അന്വേഷിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനില്‍ മത്സരങ്ങളുടെ നടത്തിപ്പും സെലക്ഷനും ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ വ്യാപകമായി ആരോപണപങ്ങള്‍ ഉയര്‍ന്നിരുന്നു.


No comments: