Friday, January 02, 2009

കുമരകം പോലീസ് സ്‌റ്റേഷന്‍ ആക്രമണം: 4 പേര്‍ പിടിയില്‍


കോട്ടയം: കുമരകം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ നേതാവ് മാത്യു ജോസഫ്, ബിനീഷ്, അനീഷ്, അജി കുമാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുതുവര്‍ഷ ദിവസം അര്‍ധരാത്രി മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തവരെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് ഇവര്‍ മോചിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മാത്യു ജോസഫിനെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സ്റ്റേഷന് നേര്‍ക്ക് കല്ലേറു നടത്തുകയും ചെയ്ത പ്രതികളുടെ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


No comments: