Saturday, January 03, 2009

കരസേനയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശം


ന്യൂഡല്‍ഹി: ജോലിസ്ഥലത്തെ ലൈംഗികപീഡന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനം വേണമെന്ന നിര്‍ദേശം പാലിക്കാത്തതിന് കരസേനയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശം.

ഉത്തരാഖണ്ഡിലെ ആര്‍മി പബ്ലിക് സ്‌കൂള്‍ വൈസ്‌ചെയര്‍മാനും ഡെപ്യൂട്ടി കമാന്‍ഡറുമായ കേണല്‍ ഹിതേന്ദ്ര ബഹാദുര്‍ ലൈംഗികവേഴ്ചയ്ക്ക് പ്രേരിപ്പിച്ച് കത്തയച്ചെന്ന് ആരോപിച്ച് സ്‌കൂളിന്റെ വനിതാ പ്രിന്‍സിപ്പല്‍ നല്കിയ പരാതി പരിഗണിക്കവേയാണ് വിമര്‍ശനമുണ്ടായത്.

ജസ്റ്റിസുമാരായ സിറിയക് ജോസഫ്, എസ്.ബി. സിന്‍ഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കരസേനയില്‍ പരാതിപരിഹാര സമിതി ഇല്ലാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചത്.

ജോലിസ്ഥലത്തെ ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനം വേണമെന്ന് 1997-ലെ വിശാഖ-രാജസ്ഥാന്‍ കേസില്‍ ഉത്തരവിട്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.....


No comments: