Monday, January 26, 2009

മുല്ലൈത്തീവും പിടിച്ചു; പോരാട്ടം അന്തിമഘട്ടത്തിലേക്ക്‌


കൊളംബോ: ശ്രീലങ്കയില്‍ തമിഴ്പുലികളുടെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ മുല്ലൈത്തീവും പിടിച്ചതായി സൈന്യം പ്രഖ്യാപിച്ചു. കാല്‍നൂറ്റാണ്ടിലേറെയായി ശ്രീലങ്കയില്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തിന് ഇതോടെ സുപ്രധാന വഴിത്തിരിവായിരിക്കയാണ്. സൈന്യം മുല്ലൈത്തീവില്‍ പ്രവേശിച്ചുവെങ്കിലും എല്‍.ടി.ടി.ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരനെയോ മറ്റ് ഉന്നതനേതാക്കളെയോ കണ്ടെത്താനായിട്ടില്ല.

പുലികളുടെ രാഷ്ട്രീയ ആസ്ഥാനമായ കിളിനൊച്ചി ഈ മാസമാദ്യം സൈന്യത്തിന്റെ നിയന്ത്രണത്തിലായതോടെ പുലികള്‍ മുല്ലൈത്തീവിലേക്ക് പിന്‍വാങ്ങുകയായിരുന്നു. ഒരു മാസം നീണ്ട പോരാട്ടത്തിനുശേഷം മുല്ലൈത്തീവ് നിയന്ത്രണത്തിന് കീഴിലായതായി സൈനിക മേധാവി ശരത് ഫൊന്‍സെക ഞായറാഴ്ച വൈകിട്ട് പ്രഖ്യാപിച്ചു.....


No comments: