Monday, January 26, 2009

ഡല്‍ഹിക്കു സമീപം രണ്ടു പാക് തീവ്രവാദികളെ വെടിവെച്ചുകൊന്നു


(+00121608+)നോയ്ഡ (യു.പി.): റിപ്പബ്ലിക്ദിനത്തലേന്ന് ഡല്‍ഹിയില്‍ കടക്കാന്‍ ശ്രമിക്കവേ ഡല്‍ഹിക്കു സമീപം നോയ്ഡയില്‍ പാകിസ്താന്‍കാരായ രണ്ടു തീവ്രവാദികളെ ഉത്തര്‍പ്രദേശ് പോലീസ് വെടിവെച്ചുകൊന്നു. ഇപത്തിയഞ്ചിനോടടുത്താണ് ഇരുവരുടെയും പ്രായമെന്ന് പോലീസ് പറഞ്ഞു. സംസ്ഥാന തീവ്രവാദവിരുദ്ധസേന (എ.ടി.എസ്.)യിലെ കോണ്‍സ്റ്റബിള്‍ വിനോദ്കുമാറിനു പരിക്കേറ്റു.

യൂണിടെക് പ്ലോട്ടിനു സമീപം ഞായറാഴ്ച പുലര്‍ച്ചെ 2.35ന് ആയിരുന്നു ഏറ്റുമുട്ടല്‍. മാരുതി കാറില്‍ വരികയായിരുന്ന തീവ്രവാദികള്‍ പരിശോധനയ്ക്കിടയില്‍ തീവ്രവാദവിരുദ്ധസേനയ്ക്കു നേരെ വെടിവെച്ചു. കാര്‍ നിര്‍ത്താനാവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.....


No comments: