Monday, January 26, 2009

ഭീകരതയെ ചെറുക്കാന്‍ കടുത്ത നടപടി വേണം-രാഷ്ട്രപതി


(+00121607+)ന്യൂഡല്‍ഹി: ഭീകരതയെ ചെറുക്കുന്നതില്‍ അന്താരാഷ്ട്രസമൂഹം കടുത്ത നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആഹ്വാനം ചെയ്തു. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ സ്വതന്ത്രശക്തികളാണെന്ന പാകിസ്താന്റെ വാദം സ്വീകരിക്കാന്‍ കഴിയില്ല. ഭീകരതയ്‌ക്കെതിരെ അന്താരാഷ്ട്ര സമൂഹം കടുത്ത നടപടി സ്വീകരിക്കണം- പാകിസ്താനെ പേരെടുത്തു പരാമര്‍ശിക്കാതെ രാഷ്ട്രപതി രാജ്യത്തിന്റെ 60-ാമത് റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് ചെയ്ത പ്രസംഗത്തില്‍ വ്യക്തമാക്കി.
ഭീകരതയെ നേരിടുന്നതില്‍ ഒരു രാജ്യത്തിനും ദുര്‍ബലസമീപനം കൈക്കൊള്ളാന്‍ കഴിയില്ല. ഭീകരതയെ പരാജയപ്പെടുത്തുന്നതില്‍ രാഷ്ട്രങ്ങള്‍ അവരുടേതായ ഉത്തരവാദിത്വം നിര്‍വഹിക്കണം. ലോകത്തിന്റെ സുസ്ഥിരതയ്ക്ക് ഭീകരത ഭീഷണിയാണ്-രാഷ്ട്രപതി പറഞ്ഞു.....


No comments: