Monday, January 26, 2009

ബെനഗല്‍ ചിത്രത്തില്‍ സമീറും മിനിഷയും


വെല്‍കം ടു സജ്ജന്‍പുരി'നുശേഷം പ്രമുഖ സംവിധായകന്‍ ശ്യാം ബെനഗല്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് അബ്ബാ കാ കോന്‍. സമീര്‍ ദത്താനിയും മിനിഷ ലാംബയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തില്‍ ബൊമന്‍ ഇറാനി, രവി കിഷന്‍, ദിവ്യദത്ത എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഫിബ്രവരി ഒന്നിന് തുടങ്ങുമെന്നാണ് ശ്യാം ബെനഗല്‍ പറയുന്നത്.

ജാലാനി ബാനോ 1988ല്‍ എഴുതിയ നാര്‍സായ് യകി ബാബ്‌ലി എന്ന ചെറുകഥയെ ആധാരമാക്കിയാണ് ശ്യാം ബെനഗല്‍ ഈ ചിത്രമൊരുക്കുന്നത്. കന്നഡ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അബ്ബാ കാ കോനിലെ നായകന്‍ സമീര്‍ ദത്താനി കര്‍ണാടകത്തില്‍ ദയാന്‍ എന്നറിയപ്പെടുന്ന സമീര്‍ ദത്താനി 42 കി.....


No comments: