മെല്‍ബണ്‍: ഒന്നര ദശാബ്ദത്തിനുശേഷം സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര അടിയറവെക്കേണ്ടിവന്നതിനു പിന്നാലെ ഓസ്‌ട്രേലിയയെ പ്രതിസന്ധിയിലാക്കി താരങ്ങളുടെ പരിക്കും പിടിമുറുക്കി. പേസ് ബൗളര്‍ ബ്രെറ്റ് ലീയും ഓള്‍ റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സുമാണ് പരിക്കിന്റെ പിടിയിലായത്.
ഈയാഴ്ച ശസ്ത്രക്രിയയെ നേരിടുന്ന ഇവര്‍, ഫിബ്രവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന കാര്യം സംശയമാണ്. അതിനിടെ, ടീം സെലക്ടര്‍മാരെയടക്കം പുറത്താക്കണമെന്ന മുറവിളി ഓസീസ് മാധ്യമങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി.
ലീയ്ക്ക് കാല്‍പ്പാദത്തിലും സൈമണ്ട്‌സിന് കാല്‍മുട്ടിലുമാണ് ശസ്ത്രക്രിയ വേണ്ടത്. ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര നഷ്ടപ്പെട്ട സാഹചര്യത്തില്‍ മൂന്നാം ടെസ്റ്റില്‍ കളിക്കാതെയാണ് ഇരുവരും ശസ്ത്രക്രിയ നടത്തുന്നത്.....
No comments:
Post a Comment