Thursday, January 01, 2009

ആഭ്യന്തര-കയറ്റുമതി ഡിമാന്‍റ്: തേയില വില കൂടി


മട്ടാഞ്ചേരി: ആഭ്യന്തര വിപണിയിലും, കയറ്റുമതി രംഗത്തും ഒരുപോലെ ആവശ്യമേറിയതോടെ ഇത്തവണ നടന്ന തേയില ലേലത്തില്‍ ഏതാണ്ട് എല്ലാ ഇനങ്ങള്‍ക്കും വില കൂടി.

ഓര്‍ത്തഡോക്‌സ് പൊടിത്തേയില 19,000 കിലോ വില്പനയ്ക്കു വന്നു. ഹൈഗ്രോണ്‍ ഇനങ്ങള്‍ക്ക് വിലയില്‍ മാറ്റമുണ്ടായില്ലെങ്കിലും മീഡിയം ഇനങ്ങള്‍ക്ക് രണ്ടു രൂപ മുതല്‍ നാലു രൂപ വരെ കൂടി. ഹൈഗ്രോണ്‍ ബിഒപി 95-106 രൂപ, മീഡിയം ബിഒപി 63-70 രൂപ, മീഡിയം ബിഒപി ഫൈന്‍ 61-65 രൂപ, നാരുള്ളയിനം 52-57 രൂപ.

സിടിസി പൊടിത്തേയില റെക്കോഡ് വരവായിരുന്നു. 15.49 ലക്ഷം കിലോയാണ് ലേലത്തിന് എത്തിയത്. മൂന്നു രൂപ മുതല്‍ അഞ്ചു രൂപ വരെ കൂടി. കൂടിയ ഇനം സൂപ്പര്‍ഫൈന്‍ 100-118 രൂപ, കൂടിയ ഇനം തരി 98-105 രൂപ, ഇടത്തരം കടുപ്പം കൂടിയത് 93-100 രൂപ, ഇടത്തരം കടുപ്പം കുറഞ്ഞത് 84-92 രൂപ, താണയിനം 68-74 രൂപ, ഓര്‍ത്തഡോക്‌സ് ഇലത്തേയില 2.....


No comments: