Thursday, January 01, 2009

അവിസ്മരണീയ യാത്ര ഇന്ത്യയിലും


ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ഒരു അവിസ്മരണീയ യാത്ര നടത്താനുള്ള ഒരുക്കത്തിലാണ് ബച്ചന്‍കുടുംബം. അമേരിക്കയിലും യൂറോപ്പിലും നടത്തിയ അണ്‍ഫോര്‍ഗെറ്റബിള്‍ ടൂറിന്റെ മാതൃകയില്‍ തന്നെയാണ് ബിഗ്ബി ഇന്ത്യയിലും യാത്രയ്‌ക്കൊരുങ്ങുന്നത്.
അഭിഷേക് ബച്ചന്‍, ഐശ്വര്യറായ് എന്നിവര്‍ക്ക് പുറമെ പ്രീതി സിന്റയും റിതേഷ് ദേശ്മുഖും അമിതാഭ് ബച്ചന്റെ കൂടെയുണ്ടാവും. സ്റ്റേജില്‍ പ്രത്യക്ഷപ്പെടില്ലെങ്കിലും ജയാബച്ചനും സംഘത്തെ അനുഗമിക്കും.

മുംബൈ, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ സംഘം പരിപാടികള്‍ അവതരിപ്പിക്കുക. എന്നാല്‍ ഈ നാലു മെട്രോകളില്‍ മാത്രം അവിസ്മരണീയ യാത്ര ഒതുക്കി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യാത്രയ്ക്ക് ചുക്കാന്‍പിടിക്കുന്ന വിസ്‌ക്രാഫ്റ്റ് ഡയറക്ടര്‍ സബാസ് ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു.....


No comments: