ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണം സംബന്ധിച്ച് തെളിവുകള്‍ കിട്ടിയില്ലെന്ന് ആവര്‍ത്തിക്കുന്ന പാകിസ്താന് ഇന്ത്യ ഇതിനകംതന്നെ ആവശ്യത്തിന് തെളിവുകള്‍ നല്‍കിക്കഴിഞ്ഞതായി ആഭ്യന്തരമന്ത്രി പി. ചിദംബരം വ്യക്തമാക്കി.
അറസ്റ്റിലായ ഭീകരപ്രവര്‍ത്തകന്‍ അജ്മല്‍ അമീര്‍ കസബ് തന്റെ മകനാണെന്ന് അയാളുടെ പിതാവുതന്നെ പാക്‌ടെലിവിഷന്‍ ചാനലായ 'ജിയോ ടി.വി.'യിലൂടെ സമ്മതിച്ചതാണ്. നിയമസഹായം തേടിക്കൊണ്ട് പാകിസ്താന് കസബ് കത്തെഴുതുകയും ചെയ്തു. ഇതില്‍ക്കൂടുതല്‍ പാകിസ്താന് എന്തുതെളിവാണ് വേണ്ടത്? -ചിദംബരം ചോദിച്ചു.
എല്ലാം നിഷേധിച്ച് ആരോപണങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന തന്ത്രമാണ് പാകിസ്താന്‍ സ്വീകരിക്കുന്നത്. നിഷേധാത്മക ശൈലി പിന്തുടരുന്നവര്‍ക്ക് എന്തും നിഷേധിക്കാം -അദ്ദേഹം കുറ്റപ്പെടുത്തി.....
No comments:
Post a Comment