ഇസ് ലാമാബാദ്: അജ്മല്‍ അമീര്‍ കസബിന്റെ ജന്മനാടായ ഫരീദ്‌കോട്ടില്‍ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ പരിശോധന നടത്തി.
എഫ്.ബി.ഐ. ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ വില്യം റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘമാണ് ഫരീദ്‌കോട്ടിലെത്തിയതെന്ന് പാക് ടെലിവിഷന്‍ ചാനലായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.
കസ്ബ് ഫരീദ്‌കോട്ട് സ്വദേശിയാണെന്ന് ആദ്യം പുറത്തുവിട്ടതും ജിയോടിവിയായിരുന്നു. ഇതേ തുടര്‍ന്ന് ആ പ്രദേശം സുരക്ഷാ സേനയുടെ ബന്തവസിലായിരുന്നു.
കസബിന്റെ തന്റെ മകനാണ് പിതാവ് ഡോണ്‍പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ പാകിസ്താന്‍ ഇത് നിഷേധിക്കുകയായിരുന്നു.
മുംബൈ തീവ്രവാദി ആക്രമണത്തിനിടെ പിടിയിലായ കസബ് പാകിസ്താന്‍ പൗരനാണെന്ന് ഇന്ത്യ തെളിവുസഹിതം വ്യക്തമാക്കിയിരുന്നു.....
No comments:
Post a Comment