മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പുതുവത്സരാഘോഷത്തിനിടെ കോളനികള്‍തമ്മിലുണ്ടായ കശപിശക്കിടെ അടിയേറ്റ് യുവാവ് മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ചെറുകന്നത്ത് ഹരീഷ് (25)ആണ് മരിച്ചത്.
സംഘര്‍ഷത്തിലെ പരുക്കേറ്റ 13 പേരെ പെരിന്തല്‍മണ്ണയിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. അടിയേറ്റ് ഗുരുതരാവസ്ഥയിലായ സിരിയത്തമണ്ണ പൂങ്ങാട്ടില്‍ ഷിജിത്ത് (24) ഗുരുതരമായി പരിക്കേറ്റ് ഐ.സി.യുവിലാണ്.
പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പെരിന്തല്‍മണ്ണയിലെ മുട്ടുങ്ങലില്‍ പെറുകുന്നത്ത്, പൊട്ടേങ്ങല്‍ കോളനികളിലെ ആള്‍ക്കാര്‍ തമ്മിലായിരുന്നു സംഘര്‍ഷം. ആദ്യം നടന്ന വാക്കേറ്റത്തിനുശേഷം ഇരുവിഭാഗവും തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.
No comments:
Post a Comment