Thursday, January 01, 2009

മലപ്പുറത്ത് വാഹനാപകടങ്ങളില്‍ രണ്ട് മരണം


മലപ്പുറം: മലപ്പുറത്ത് രണ്ട് വാഹനാപകടങ്ങളിലായി വിദ്യാര്‍ത്ഥിയടക്കം രണ്ടുപേര്‍ മരിച്ചു. വെസ്റ്റ് കോഡൂരില്‍ ഓട്ടോറിക്ഷയിടിച്ചാണ് എ.എം.എല്‍.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചത്. പരേതനായ പട്ടാര്‍പെട്ടി ജമാലിന്റെ മകന്‍ ഹബീബ് റഹ് മാന്‍ (9) ആണ് മരിച്ചത്.ഉമ്മ നഫീസ.

അറവങ്കരയില്‍ പുലര്‍ച്ചെ മീന്‍ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു. അറവങ്ങര കോട്ടമ്മന്‍ അലവിഹാജിയുടെ മകന്‍ നൗഷാദ് ആണ് മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്.


No comments: