Thursday, January 01, 2009

തൃശൂരില്‍ വാഹനാപകടം: 30 പേര്‍ക്ക് പരിക്ക്‌


വാടാനപ്പിള്ളി: തൃശൂര്‍ വാടാനപ്പിള്ളിയില്‍ അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ് കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് മുപ്പത് പേര്‍ക്ക് പരിക്കേറ്റു.

കോയമ്പത്തൂര്‍ സ്വദേശികളായ അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു സംഭവം. രണ്ട് ബസ്സുകളുടേയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ ടൂറിസ്റ്റ് ബസ് റോഡിനോട് ചേര്‍ന്നുള്ള മരകമ്പനിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.


No comments: