തിരുവനന്തപുരം: സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണെന്നും യു ഡി എഫിനെ ശക്തിപ്പെടുത്താന്‍ എന്‍ സി പി യടക്കമുള്ള കക്ഷികളെ മുന്നണിയില്‍ എടുക്കണമെന്നും കെ കരുണാകരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് തന്റെ പാര്‍ട്ടിക്കാരനായതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ യുവാക്കള്‍ നേതൃനിരയിലേക്ക് വരേണ്ടതുണ്ട്. ജനാധിപത്യകക്ഷികളുടെ കൂട്ടായ്മയാണ് ഈ സാഹചര്യത്തില്‍ ആവശ്യം.
പ്രവര്‍ത്തകരെ കോണ്‍ഗ്രസ് വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നില്ല. പാര്‍ട്ടി സംഘടനാ സംവിധാനത്തില്‍ താന്‍ നിരാശനാണെന്നും കരുണാകരന്‍ പറഞ്ഞു. പത്മജ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് അച്ഛനെന്ന നിലയില്‍ തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.....
No comments:
Post a Comment