Thursday, January 01, 2009

അഭയകേസ്: പ്രതികള്‍ക്ക് ജാമ്യം


കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍, രണ്ടാം പ്രതി ജോസ് പുതൃക്കയില്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് ജസ്റ്റിസ് കെ ഹേമ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യവും അത്ര തന്നെ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും പ്രതികള്‍ ഹാജരാക്കണം. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കരുത്. ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും. പ്രതികള്‍ ടെലിഫോണ്‍ ഉപയോഗിക്കരുതെന്നും പാസ്‌പോര്‍ട്ടുള്ള പ്രതികള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അത് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നിലവിലുള്ള അന്വേഷണസംഘത്തിന് കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടരാമെന്നും എന്നാല്‍ സി ബി ഐ യിലെ ഒരു ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കണം തുടര്‍ന്നുള്ള അന്വേഷണം നടത്തേണ്ടതെന്നും കോടതി ആവശ്യപ്പെട്ടു.....


No comments: