Thursday, January 01, 2009

ഹൗറയില്‍ 20 കടകള്‍ കത്തിനശിച്ചു


കൊല്‍ക്കത്ത: ഹൗറ ജില്ലയിലെ ബഗ്‌നാനില്‍ 20 കടകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കേറ്റില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.

അഞ്ചു ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെ മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടിവിലാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. തീയുണ്ടാകാനുള്ള കാരണം വ്യക്തമല്ല.


No comments: