ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് മൂന്നു പിടികിട്ടാപ്പുള്ളികള്‍ മരിച്ചു. ബിജ്‌നോര്‍ ജില്ലയിലാണ് പോലീസും തോക്കുധാരികളായ മൂന്നു യുവാക്കളും ഏറ്റുമുട്ടിയത്.
മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. അനീഷ്, ഷദാബ് എന്നിവരാണവര്‍. ഇവര്‍ 15 കൊലപാതകക്കേസുകളില്‍ പ്രതികളാണ്. ഇവരുടെ പക്കല്‍ നിന്ന് മൂന്നു കൈത്തോക്കുകളും വെടിയുണ്ടകളും സ്വര്‍ണ്ണാഭരണങ്ങളും 60,000 രൂപയും കണ്ടെടുത്തു.
മോട്ടോര്‍സൈക്കിളിലെത്തിയ മൂവര്‍ സംഘം പോലീസിനു നേരെ വെടിവെച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
No comments:
Post a Comment