Thursday, January 01, 2009

വിഷക്കായ കഴിച്ച് 22 കുട്ടികള്‍ ആസ്പത്രിയില്‍


റായ്പൂര്‍: ഛത്തീസ്ഗഡില്‍ ജെട്രോഫ ചെടിയുടെ വിത്ത് കഴിച്ച 22 കുട്ടികളെ ഗുരുതരമായ നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിച്ചവര്‍ എട്ട് വയസ്സിന് താഴെയുള്ള കുട്ടികളാണ്.

ജൈവ ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചെടിയായ ജെട്രോഫ ചെടി. നെല്‍വയലില്‍ നിന്ന് കിട്ടിയ വിത്ത് കുട്ടികള്‍ കഴിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരെ ദുര്‍ഗ് ജില്ലാ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

മരുന്നുകള്‍ നല്‍കുന്നുണ്ടെങ്കിലും അപകടനില തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജെട്രോഫ വിത്ത് നാലെണ്ണത്തില്‍ കൂടുതല്‍ കഴിച്ചാല്‍ മരണം ഉറപ്പാകുന്ന അത്രയും വിഷാംശം കലര്‍ന്ന ഇനമാണിത്.


No comments: