ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങ് പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഓപ്പണിങ്ങ് ബാസ്റ്റ്മാന്‍ ഗൗതം ഗംഭീര്‍ ഒന്നാമത്. ലോക റാങ്കിങ്ങില്‍ ഗംഭീറിന് പത്താം സ്ഥാനമാണ്. കഴിഞ്ഞവര്‍ഷവും പത്താമതായിരുന്നു. ബൗളിങ്ങില്‍ ഹര്‍ഭജന്‍ സിങ്ങ് ലോകറാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തേക്ക് കയറി.
2008-ല്‍ മൂന്നു സെഞ്ച്വറിയുടെ പിന്‍ബലത്തോടെ ഗംഭീര്‍ 1134 റണ്‍സെടുത്തു. കഴിഞ്ഞ വര്‍ഷം 1000-ത്തിലധികം റണ്‍സെടുത്ത സച്ചിനും വി.വി.എസ് ലക്ഷ്മണും 16-മത്തെ സ്ഥാനം പങ്കിട്ടു.
ബൗളര്‍മാരുടെ ലിസ്റ്റില്‍ ആദ്യത്തെ പത്തു പേരുടെ ലിസ്റ്റില്‍ ഹര്‍ഭജന്‍ സിങ്ങിനു മാത്രമെ ഇന്ത്യയില്‍ നിന്ന് സ്ഥാനം ലഭിച്ചുള്ളു.
ബാറ്റിങ്ങ് ലിസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ചന്ദര്‍പോളും ബൗളിങ്ങ് ലിസ്റ്റില്‍ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമാണ് ഒന്നാം റാങ്കുകാര്‍.....
No comments:
Post a Comment