കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ശിക്ഷാവിധിക്ക് മുന്നോടിയായി പ്രതികള്‍ക്കു പറയാനുള്ളതു കേള്‍ക്കുന്ന നടപടി പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച 13 പ്രതികളുടെ അഭിപ്രായമാണ് കോടതി രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ശിക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെ വാദവും തുടര്‍ന്ന് പ്രതിഭാഗത്തിന്റെ വാദവും കോടതി കേള്‍ക്കും.
72-ാം പ്രതി മുനീര്‍, 74-ാം പ്രതി ഷാഫി, 75-ാം പ്രതി ഷുക്കൂര്‍, 77-ാം പ്രതി ഹുസൈന്‍, 86-ാം പ്രതി റാഫി, 90-ാം പ്രതി റഫീഖ്, 109-ാം പ്രതി ഖമറുദ്ദീന്‍, 110-ാം പ്രതി നവവി, 113-ാം പ്രതി ഫൈസല്‍, 115-ാം പ്രതി ഫാറൂഖ്, 117-ാം പ്രതി ടി.പി. മുസ്തഫ, 139-ാം പ്രതി ലത്തീഫ്, 145-ാം പ്രതി ജംഷീര്‍ എന്നിവര്‍ക്ക് പറയാനുള്ളതാണ് കോടതി രേഖപ്പെടുത്തിയത്.....
No comments:
Post a Comment