ആലപ്പുഴ: വിനോദസഞ്ചാരികള്‍ക്കായി താമസസൗകര്യമൊരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ മുറികള്‍ ടൂറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ വഴി വിറ്റഴിക്കാന്‍ സംവിധാനം ഏര്‍പെടുത്തി. ചെറുതും വലുതുമായ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയ്ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങളുടെ മുറികളെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി സഞ്ചാരികള്‍ക്ക് ലഭിക്കും.
സി.ആര്‍.എസ്. ടെക്‌നോളജീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് മാര്‍ക്കറ്റിങ് നടത്തുന്നത്. ഈ സംവിധാനത്തിലൂടെ ബുക്കിങ് ചാര്‍ജിന്റെ 2-4 ശതമാനം സര്‍വീസ് ചാര്‍ജായി ഇവര്‍ക്ക് നല്‍കണം. ആലപ്പുഴ ജില്ലയിലെ ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ ഉടമകള്‍ക്ക് പുതിയ സംവിധാനം പരിചയപ്പെടുത്താന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2ന് പഗോഡ റിസോര്‍ട്ടില്‍ ശില്പശാല നടക്കും.....
No comments:
Post a Comment