(+00121587+)ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് കെ.സി. വര്‍മ്മയെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മേധാവിയായി നിയമിച്ചു. ഇപ്പോഴത്തെ മേധാവി അശോക് ചതുര്‍വേദിയുടെ കാലാവധി ജനുവരി 31ന് അവസാനിക്കുന്നതോടെ വര്‍മ്മ ചുമതല ഏറ്റെടുക്കും.
1977 ലെ ജാര്‍ഖണ്ഡ് കേഡറിലെ ഓഫീസറായ കെ.സി. വര്‍മ്മയെ ഡിസംബറിലാണ് സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യാഗസ്ഥനായി മൂന്നുപതിറ്റാണ്ട് കാലത്തെ അനുഭവപരിചയമുള്ള വര്‍മ്മ ആദ്യമായാണ് റോയില്‍ പ്രവര്‍ത്തിക്കുന്നത്. 2005 ല്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച തന്നെ അദ്ദേഹത്തിന്റെ നിയമനം പ്രധാനമന്ത്രി അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.....
No comments:
Post a Comment