Sunday, January 25, 2009

പ്രഭാകരന്‍ വിമാനത്തില്‍ രക്ഷപ്പെട്ടിരിക്കാമെന്ന് റിപ്പോര്‍ട്ട്‌


ലണ്ടന്‍: എല്‍.ടി.ടി.ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ മൂന്ന് ചെറുവിമാനങ്ങളുമായി ശ്രീലങ്കയില്‍ നിന്ന് കടന്നിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ചെക്ക് നിര്‍മിതമായ 'സ്‌ലിന്‍ 143' ഒറ്റ എന്‍ജിന്‍ വിമാനങ്ങളാണ് ഇവ. ശ്രീലങ്കയില്‍ ആറ് എയര്‍ സ്ട്രിപ്പുകളാണ് എല്‍.ടി.ടി.ഇ.യുടെ അധീനതയിലുണ്ടായിരുന്നത്. ഇവയില്‍ അഞ്ചെണ്ണം സൈന്യം പിടിച്ചെടുത്തിരുന്നുവെങ്കിലും പ്രഭാകരന്‍ നേരത്തെ തന്നെ രക്ഷപ്പെട്ടിരിക്കാമെന്ന് 'ദ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

എല്‍.ടി.ടി.ഇ.യുടെ അവസാന താവളമായ മുല്ലൈത്തീവില്‍ പ്രഭാകരന്‍ ഇപ്പോഴുണ്ടോ എന്ന കാര്യത്തില്‍ ശ്രീലങ്കന്‍ സൈന്യത്തിനും ഉറപ്പില്ല. മുല്ലെത്തീവിനു മുകളില്‍ ബുധനാഴ്ച ചെറുവിമാനം കണ്ടതാണ് പ്രഭാകരന്‍ രക്ഷപ്പെട്ടിരിക്കാം എന്ന സംശയത്തിനിടയാക്കിയത്.....


No comments: