Sunday, January 25, 2009

ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്താല്‍ തീരുമാനമെടുക്കില്ല: രാമചന്ദ്രപിള്ള


തിരുവനന്തപുരം: ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്താല്‍ പാര്‍ട്ടി തീരുമാനമെടുക്കില്ലെന്ന് എസ്. രാമചന്ദ്രപിള്ള. സി.പി.എമ്മിനെതിരെ പലതവണ കള്ളക്കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കള്ളക്കേസുകള്‍ നേരിടാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട്. സിബിഐയെ രാഷ്ട്രീയ ഉപകരണമായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വിഭാഗീയക്കുള്ള തിരുത്തല്‍ നടപടികള്‍ക്കായി ചേര്‍ന്ന സി.പി.എം ജില്ലാപ്ലീനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉറച്ച മതനിരപേക്ഷ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ബി.ജെ.പി ഭരണത്തിലെത്താതിരിക്കാനാണ് കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ പിന്തുണച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പലസംസ്ഥാനങ്ങളിലും മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ചു. രാജ്യത്തെ അമേരിക്കയ്ക്ക് അടയറവയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് പിന്തുണ പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.....


No comments: