Sunday, January 25, 2009

നോയിഡയില്‍ രണ്ടു പാക് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു


നോയിഡ: ഡല്‍ഹിയ്ക്ക് സമീപമുള്ള നോയിഡയില്‍ രണ്ടു പാക് ഭീകരര്‍ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെയായിരുന്നു നോയിഡയിലെ സെക്ടര്‍ 97-ല്‍ ഭീകരര്‍ സേനയുമായി ഏറ്റുമുട്ടിയത്. ഗാസിയാബാദില്‍ നിന്നും ഡല്‍ഹിയിലേക്ക് ഒരു വാനില്‍ സഞ്ചരിക്കുകയായിരുന്നു തീവ്രവാദികള്‍.

പാകിസ്താനിലെ റാവല്‍ക്കോട്ട് സ്വദേശി അലി അഹമ്മദ്, ഓക്കാര സ്വദേശി അബു ഇസ്മയില്‍ എന്നിവരാണ് ഭീകരരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്ന് എ.കെ 47 തോക്കുകളും, അഞ്ച് ഗ്രനേഡുകള്‍, മറ്റ് സ്‌ഫോടക വസ്തുക്കള്‍, പാകിസ്താന്‍ പാസ്‌പോര്‍ട്ട്, 18,000 രൂപ എന്നിവയ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണങ്ങള്‍ നടത്താന്‍ എത്തിയവരാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം.....


No comments: