Sunday, January 25, 2009

പ്രണബിനു വേണ്ടിയുള്ള ചരടുവലി വിജയിച്ചില്ല


ന്യൂഡല്‍ഹി: ആരോഗ്യപരമായ കാരണങ്ങളാല്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പുവേളയിലോ അതിനുശേഷമോ ഡോ. മന്‍മോഹന്‍സിങ്ങിനും വിട്ടുനില്‍ക്കേണ്ടി വന്നാല്‍, പ്രണബ്മുഖര്‍ജിയാവില്ല 'സ്വാഭാവിക' പിന്‍ഗാമി എന്നതിന് കോണ്‍ഗ്ര്‌സ് വ്യക്തമായ സൂചന നല്‍കി.

ഡോ. മന്‍മോഹന്‍സിങ് ആസ്പത്രിയിലായ ശേഷം ആക്ടിങ് പ്രധാനമന്ത്രിയെ കോണ്‍ഗ്രസ്സ് നിയോഗിച്ചില്ല എന്നതുതന്നെയാണ് ഇതിന്റെ ഒന്നാമത്തെ തെളിവ്. മന്‍മോഹന്‍സിങ് കൈകാര്യം ചെയ്തിരുന്ന ധനകാര്യത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും തത്ക്കാല ചുമതല മാത്രമാണ് പ്രണബിന് നല്‍കിയത്. റിപ്പബ്ലിക് ദിനത്തില്‍ സല്യൂട്ട് സ്വീകരിക്കാനുള്ള ചുമതല പ്രതിരോധമന്ത്രി എ.കെ. ആന്റണിക്ക് നല്‍കിക്കൊണ്ട് കോണ്‍ഗ്രസ്സ് നേതൃത്വം ഇതിന് ഒന്നുകൂടി അടിവരയിട്ടു.....


No comments: