Sunday, January 25, 2009

യു.പിയില്‍ ട്രെയിന്‍ ട്രക്കിലിടിച്ച് 9 മരണം


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പാസഞ്ചര്‍ ട്രെയിന്‍ ട്രക്കിലിടിച്ച് ഒന്‍പതു പേര്‍ മരിച്ചു.

35 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പലരുടെയും നില ഗുരുതരം.

ഉഞ്ചാര്‍ റെയില്‍വെസ്റ്റേഷനു സമീപമുള്ള റെയില്‍ക്രോസ് കടക്കുമ്പോഴാണ് ട്രെയിന്‍ ട്രക്കിലിടിച്ചത്.

രാവിലെയുള്ള കനത്ത മഞ്ഞില്‍ ട്രെയിന്‍ വരുന്നത് ട്രക്ക് ഡ്രൈവര്‍ കണ്ടിട്ടില്ലാവുമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാണ്‍പൂരിലേക്ക് പോയ ട്രെയിനാണ് ഇടിച്ചത്.


No comments: