Sunday, January 25, 2009

വ്യാജ സിംകാര്‍ഡ്: എന്‍ജിനീയര്‍ അറസ്റ്റില്‍


ഗുവാഹാട്ടി: വ്യാജപേരുകളില്‍ സിംകാര്‍ഡ് വിതരണം ചെയ്തതിന് ബി.എസ്.എന്‍.എല്‍ ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്തു. ഹോജായില്‍ സബ് ഡിവിഷണല്‍ എന്‍ജിനീയറായ മുകുള്‍ പെഗുവാണ് പോലീസ് പിടിയിലായത്.

കുഴല്‍ഫോണ്‍ സേവനത്തിനായാണ് ഇവ ഉപയോഗിച്ചിരുന്നത്. വിദേശത്തുനിന്നും കോണ്‍ഫറന്‍സ് കോളുകളിലൂടെ 20 ലക്ഷത്തോളം രൂപ ബി.എസ്.എന്‍.എല്ലിന് നഷ്ടമുണ്ടായിരുന്നു.

തന്റെ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് മുകുള്‍ സിംകാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്തിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു ജീവനക്കാര്‍ കുറ്റസമ്മതം നടത്തിയതോടെയാണ് ഇദ്ദേഹത്തിന്റെ പങ്ക് വ്യക്തമായത്.

തീവ്രവാദസംഘങ്ങള്‍ക്ക് ഈ സിംകാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.....


No comments: