ന്യൂഡല്‍ഹി: ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന്റെ ആരോഗ്യ നില തൃപ്തികരമാണന്നും അദ്ദേഹം സുഖം പ്രാപിച്ച് വരികയാണന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം പ്രധാനമന്ത്രി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണുള്ളത്. 48 മണിക്കൂറോളം പ്രധാനമന്ത്രിക്ക് ഐ.സി.യു വില്‍ കഴിയേണ്ടിവരും. ഇന്ന് അദ്ദേഹം കുടുംബാംഗങ്ങളോട് സംസാരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാര തുടങ്ങിയവ സാധാരണനിലയിലാണ്.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് പ്രധാനമന്ത്രിയെ ശസ്ത്രക്രിയയ്ക്കായി 'എയിംസി'ലെ അഞ്ചാം നമ്പര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചത്.....
No comments:
Post a Comment