Sunday, January 25, 2009

ഹാര്‍മിസണും ഐ.പി.എല്ലില്‍ കളിക്കും


ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് താരങ്ങളായ കെവിന്‍ പീറ്റേഴ്‌സണും ആന്‍ഡ്രൂ ഫ്‌ളിന്‍േറാഫിനും പിന്നാലെ പേസ് ബൗളര്‍ സ്റ്റീവ് ഹാര്‍മിസണും ഐ.പി.എല്‍ രണ്ടാം സീസണില്‍ കളിക്കും.

ലീഗിലെ ലേലത്തില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞ ദിവസമാണ് ഹാര്‍മിസണിന് അനുമതി ലഭിച്ചത്. ഫിബ്രവരി ആറിന് ഗോവയിലാണ് ലേലം.

ഐ.പി.എല്ലില്‍ കളിക്കുന്നതിനാല്‍ പീറ്റേഴ്‌സണും ഫ്‌ളിന്‍േറാഫിനും കൗണ്ടി ക്രിക്കറ്റ് സീസണിന്റെ തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകും.

ഇതിനു നഷ്ടപരിഹാരമെന്നോണം അവരവരുടെ ടീമുകള്‍ക്ക് ഐ.പി.എല്‍ വരുമാനത്തിന്റെ പത്തുശതമാനം നഷ്ടപരിഹാരം നല്‍കാനും പീറ്റേഴ്‌സണും ഫ്‌ളിന്‍േറാഫും തീരുമാനിച്ചു.

പീട്ഷ്‌സണ്‍ ഹാംഷയറിന്റെയും ഫ്‌ളിന്‍േറാഫ് ലങ്കാഷയറിന്റെയും താരങ്ങളാണ്.....


No comments: