കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന 9-ാമത് ഭഗത് സോക്കര്‍ കപ്പ് അഖിലകേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിവാ കേരള ഫൈനലിലെത്തി. വ്യാഴാഴ്ച ആദ്യ സെമിഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മലബാര്‍ യുണൈറ്റഡിനെ തോല്പിച്ചാണ് വിവാ കേരള ഫൈനലില്‍ കടന്നത്.
ആവേശകരമായ മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ ഫോര്‍വേഡ് സി.എസ്. സാബിത്ത് നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. തുടര്‍ന്ന് ഉറച്ച നാലു ഗോളവസരങ്ങളെങ്കിലും വിവാ കേരളയ്ക്കു ലഭിച്ചെങ്കിലും സേ്കാര്‍ 1-0 ല്‍ തന്നെ ഒതുങ്ങിനിന്നു.
ഒന്നാംപകുതിയില്‍ രണ്ടുതവണ 'ക്രോസ് ബാര്‍' വിവയുടെ വഴി തടഞ്ഞു. 15-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയാകട്ടെ സക്കീര്‍ നേരെ മലബാര്‍ യുണൈറ്റഡ് ഗോള്‍കീപ്പറുടെ കൈളിലേക്കടിച്ചു തുലച്ചു.....
No comments:
Post a Comment