Friday, January 02, 2009

തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; 2 സൈനികര്‍ മരിച്ചു


ജമ്മു: പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം മേധ്‌ന വനപ്രദേശത്ത് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ മരിച്ചു. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയില്‍ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു.

സ്ഥലത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ലഷ്‌കര്‍ ഇ ത്വയ്ബാ തീവ്രവാദികളാണ് ഒളിച്ചിരിക്കുന്നതാണ് സൈന്യം പറയുന്നു.

ഇന്ത്യ പാക്ക് ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ഈ സംഭവത്തെ വളരെയേറെ പ്രധാന്യത്തോടെയാണ് കാണുന്നതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു


No comments: