Friday, January 02, 2009

രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഏകോപനത്തിന് 'മാക്' നിലവില്‍ വന്നു


ന്യൂഡല്‍ഹി: വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഏകോപിപ്പിക്കാനും പരിശോധിക്കാനുമുള്ള സംവിധാനം 'മള്‍ട്ടി ഏജന്‍സീസ് സെന്റര്‍' (മാക്) നിലവില്‍ വന്നു. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), സൈനിക-അര്‍ധ-സൈനിക വിഭാഗങ്ങള്‍, സംസ്ഥാന പോലീസ് സേന എന്നിവയുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് സത്വര നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഈ കേന്ദ്രം ആഭ്യന്തര മന്ത്രാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

പ്രധാന കേന്ദ്രത്തിനു പുറമെ സംസ്ഥാന തലസ്ഥാനങ്ങളില്‍ അനുബന്ധ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച് വ്യാഴാഴ്ച ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് എം.....


No comments: