ചെറിയ, ചെറിയ വിജയങ്ങളുടെയും വലിയ ആശങ്കകളുടെയും നിഴലില്‍ പാര്‍ത്ത ഒരു വര്‍ഷത്തിന്റെ ഒടുവില്‍ റിലീസായ രണ്ടു ചിത്രങ്ങളുടെ ബോകേ്‌സാഫീസ് കിലുക്കത്തില്‍ ശുഭപ്രതീക്ഷയിലേക്ക് കുതിക്കുകയാണ് ബോളിവുഡ്. 2008 ഡിസംബറില്‍ റിലീസായ 'റബ്‌നേ ബനാ ദി ജോഡി', 'ഗജിനി' എന്നിവയുടെ തകര്‍പ്പന്‍ വിജയത്തോടെയാണ് ബോളിവുഡിന്റെ ആകാശത്ത് ശുഭപ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ ഉദിച്ചത്. ലോകത്തെ ആകമാനം ഞെട്ടിച്ച ഭീകരാക്രമണത്തിന്റെയും ലോകമെങ്ങും നിഴലിച്ച സാമ്പത്തികമാന്ദ്യത്തിന്റെയും കരിനിഴലില്‍ പെട്ടുപോയ ബോളിവുഡിന് പുത്തന്‍ ഊര്‍ജം പകര്‍ന്നിരിക്കയാണീ ചിത്രങ്ങളുടെ പകിട്ടേറിയ വിജയം.
2008 ലെ ഏറ്റവും മികച്ച വിജയമാണ് 'ഗജിനി' കരസ്ഥമാക്കിയിരിക്കുന്നതെന്ന് ചലച്ചിത്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.....
No comments:
Post a Comment