Friday, January 02, 2009

എഴുത്തിന്റെ വഴിയില്‍ സുചിത്ര


സുചിത്ര കൃഷ്ണമൂര്‍ത്തി നടിയാണോ? അതെ. ഗായികയാണോ? അതെ. ചിത്രകാരിയാണോ? അതെ. സാഹിത്യകാരിയാണോ? ഇനിയും അതെ. തമിഴ്‌നാട്ടില്‍നിന്ന് ബോളിവുഡിലെത്തിയ സുചിത്ര ഇതെല്ലാമാണ്.
നടിയും ഗായികയും ചിത്രകാരിയുമായി മുമ്പേ പേരെടുത്തുകഴിഞ്ഞു സുചിത്ര. പക്ഷേ, അവരിലെ സാഹിത്യകാരി പുറംലോകത്തെത്തിയത് അടുത്തിടെയാണ്; 'സ്വപ്നലോക് സൊസൈറ്റി: ദ സമ്മര്‍ ഓഫ് കൂള്‍' എന്ന നോവലിലൂടെ. മാജിക്കല്‍ റിയലിസത്തിന്റെ ചാരുത തുടിക്കുന്ന ഈ നോവല്‍ അവരുടെ ആദ്യരചനയാണ്.
നഗരജീവിതം പ്രതിപാദിക്കുന്ന ഈ നോവലില്‍ ഒതുക്കില്ല സുചിത്ര തന്റെ സര്‍ഗശേഷി. ചതുര്‍നോവല്‍ പരമ്പരയിലെ ആദ്യകൃതിയാണിതെന്ന് പറഞ്ഞുകഴിഞ്ഞു അവര്‍.
മകള്‍ കാവേരി എഴുതിയ ചെറുകഥയെ ആധാരമാക്കിയെഴുതുന്ന നോവലാണ് അടുത്തത്.....


No comments: