(+00001254+)എഫ്.ബി.ഐ. സംഘം കസബിന്റെ ഗ്രാമത്തില്‍
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് പങ്കുള്ളതായി സംഘടനയുടെ തലവന്‍ സരര്‍ഷാ കുറ്റസമ്മതം നടത്തിയെന്ന വാര്‍ത്ത പാകിസ്താന്‍ നിഷേധിച്ചു. അതിനിടെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ അജ്മല്‍ അമീര്‍ ഇമാന്‍ കസബിന്റെ ഗ്രാമം സന്ദര്‍ശിച്ചു.
പാക് പഞ്ചാബ് പ്രവിശ്യയിലെ ഓകറ ജില്ലയിലുള്ള ഫരീദ്‌കോട്ട് ഗ്രാമത്തില്‍ ബുധനാഴ്ചയാണ് എഫ്.ബി.ഐ.യുടെ ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ വില്ല്യം റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം എത്തിയത്. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താനുള്ള പങ്കിന് കൂടുതല്‍ തെളിവു ശേഖരിക്കുകയാണ് ലക്ഷ്യം. എന്നാല്‍, അന്വേഷണസംഘത്തിന് പുതിയ തെളിവൊന്നും ലഭ്യമായിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.....
No comments:
Post a Comment