Friday, January 02, 2009

പണപ്പെരുപ്പം കുറഞ്ഞു; പലിശ ഇനിയും താഴും


ന്യൂഡല്‍ഹി: പണപ്പെരുപ്പം വീണ്ടും കുറഞ്ഞതോടെ റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ ഇനിയും കുറയ്ക്കാന്‍ സാധ്യത തെളിഞ്ഞു. ഡിസംബര്‍ 20 ന് അവസാനിച്ച ആഴ്ച പണപ്പെരുപ്പം 10 മാസത്തിനിടയിലെ താഴ്ന്ന നിലയായ 6.38 ശതമാനത്തിലെത്തി. മുന്‍ ആഴ്ച 6.61 ശതമാനമായിരുന്നു. പണപ്പെരുപ്പം കുറഞ്ഞതോടെ റിസര്‍വ് ബാങ്ക് സുപ്രധാന നിരക്കുകളില്‍ മാറ്റം വരുത്തുന്നത് ഭവനവായ്പയുള്‍പ്പെടെയുള്ളവയുടെ പലിശ ഇനിയും കുറയാന്‍ വഴിവെക്കും.

തുടര്‍ച്ചയായി എട്ടാം ആഴ്ചയാണ് പണപ്പെരുപ്പം കുറയുന്നത്. ഭക്ഷണ പദാര്‍ഥങ്ങള്‍, ഇന്ധനം എന്നിവയിലുണ്ടായ വിലക്കുറവാണ് പണപ്പെരുപ്പം 0.23 ശതമാനം കുറയാന്‍ കാരണമായത്. ഡിസംബര്‍ ഏഴിന് കേന്ദ്രസര്‍ക്കാര്‍ എകൈ്‌സസ് തീരുവ കുറച്ചതും ഡിസംബര്‍ ആദ്യം പെട്രോള്‍, ഡീസല്‍ വിലയില്‍ ഇളവ് പ്രഖ്യാപിച്ചതും പണപ്പെരുപ്പ സൂചികയില്‍ പ്രതിഫലിച്ചു.....


No comments: