Monday, January 26, 2009

അതിര്‍ത്തിയിലെ യു.എസ്. ആക്രമണം നിര്‍ത്തണം-പാകിസ്താന്‍


(+00121593+)ഇസ്‌ലാമാബാദ്: പാക് അതിര്‍ത്തിയിലെ ഗോത്രമേഖലയില്‍ അമേരിക്കന്‍സൈന്യം നടത്തുന്ന മിസൈലാക്രമണം അവസാനിപ്പിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയോട് പാകിസ്താന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവഹാനിക്കിടയാക്കുന്ന ഇത്തരം ആക്രമണങ്ങള്‍ ഭീകരവിരുദ്ധപോരാട്ടത്തിന് തിരിച്ചടിയാകുമെന്നും പാക് വിദേശമന്ത്രാലയം അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്താനോട് അടുത്തുകിടക്കുന്ന വസിരിസ്താനില്‍ കഴിഞ്ഞദിവസം യു.എസ്. സേന നടത്തിയ മിസൈലാക്രമണത്തില്‍ 22 പേര്‍ മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്താന്‍ തങ്ങളുടെ ആശങ്ക അമേരിക്കയെ അറിയിച്ചത്.

ഭീകരത കൈകാര്യംചെയ്യുന്നതില്‍ ഒബാമ ഭരണകൂടം സ്വീകരിച്ച പുതിയ നയം പുനരവലോകനം ചെയ്യണമെന്നും പാക്‌വിദേശമന്ത്രാലയം ആവശ്യപ്പെട്ടു.....


No comments: