Monday, January 26, 2009

സ്പാനിഷ് ലീഗ് മെസ്സിക്ക് ഇരട്ടഗോള്‍; ബാഴ്‌സയ്ക്ക് പ്രതികാരജയം


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സീസണിലേറ്റ ഏക തോല്‍വിക്ക് പ്രതികാരം ചെയ്ത് ബാഴ്‌സലോണ എതിരാളികളെ ബഹുദൂരം പിന്തള്ളി മുന്നേറ്റം തുടരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സി രണ്ടുഗോള്‍ നേടിയ കളിയില്‍ നുമാന്‍സിയയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ന്നത്.

ലീഗിലെ ആദ്യകളിയില്‍ കറ്റാലിയന്‍ പട നുമാന്‍സിയയോട് തോറ്റിരുന്നു (0-1). ജയത്തോടെ 20 കളികളില്‍നിന്ന് 53 പോയന്റുള്ള ബാഴ്‌സ രണ്ടാംസ്ഥാനത്തുള്ള ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ 15 പോയന്റുകള്‍ക്ക് പിന്നിലാക്കി.

മത്സരത്തില്‍ പിറന്ന അഞ്ച് ഗോളുകളും രണ്ടാംപകുതിയിലായിരുന്നു. മെസ്സി, തിയറിഹെന്റി, സാമുവല്‍ എറ്റൂ മുന്നേറ്റനിരയെ ആദ്യപകുതിയില്‍ ചെറുത്തുനില്ക്കാന്‍ നുമാനുസിയയ്ക്കായെങ്കിലും വിശ്രമത്തിനുശേഷം കളിമാറി.....


No comments: