ന്യൂഡല്‍ഹി: ശനിയാഴ്ച ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ആരോഗ്യനില സാധാരണനിലയിലും തൃപ്തികരവും നല്ല പുരോഗതിയിലുമാണെന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. പാണ്ഡയെ ഉദ്ധരിച്ച് 'എയിംസ്' അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നാഡിമിടിപ്പ്, രക്തസമ്മര്‍ദം, ശരീരോഷ്മാവ് എല്ലാം സാധാരണനിലയിലാണ്.
മൂന്നുദിവസംകൂടി പ്രധാനമന്ത്രിക്ക് തീവ്രപരിചരണവിഭാഗത്തില്‍ കഴിയേണ്ടിവരും. ഇന്നത്തെ നിലയില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ എട്ടുദിവസത്തിനുശേഷം അദ്ദേഹത്തിന് ആസ്പത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.....
No comments:
Post a Comment