Monday, January 26, 2009

ബ്രസീലില്‍ കാപ്പി ഉത്പാദനം കുറയും


കൊച്ചി: ബ്രസീലില്‍ നടപ്പുവര്‍ഷം കാപ്പി ഉത്പാദനം കുറയുമെന്ന് റിപ്പോര്‍ട്ട്. 16 മുതല്‍ 20 ശതമാനം കുറവാണ് കണക്കാക്കുന്നത്. അങ്ങിനെയെങ്കില്‍ കഴിഞ്ഞവര്‍ഷം 4.6 കോടി ചാക്ക് കാപ്പി ഉത്പാദിപ്പിച്ച ബ്രസീല്‍ ഇത്തവണ 3.69 കോടി ചാക്ക് കാപ്പിയേ ഉത്പാദിപ്പിക്കാന്‍ സാധ്യതയുള്ളൂവെന്ന് അന്താരാഷ്ട്ര കോഫി ഓര്‍ഗനൈസേഷന്‍ വക്താവ് സൂചിപ്പിച്ചു. ഇന്ത്യന്‍ കാപ്പിക്ക് മെച്ചപ്പെട്ട വിലയും വിപണിയുമാണ് ഇതുവഴി ലഭ്യമാവുക.

ലോകത്ത് കാപ്പി ഉപഭോഗം പ്രതിവര്‍ഷം രണ്ടരശതമാനം കണ്ട് ഉയരുകയാണ്. ഈ നില തുടരുകയാണെങ്കില്‍ 2009ല്‍ 13.2 കോടി ചാക്ക് കാപ്പി വേണ്ടിവരും. 2010ല്‍ 13.4 കോടി ചാക്ക് കാപ്പിയും.

ലോകസാമ്പത്തികമാന്ദ്യം കാപ്പിക്ക് ഭീഷണിയൊന്നും ഉയര്‍ത്തിയില്ല.....


No comments: