ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ളതായി ഇന്ത്യ ആരോപിച്ച പാകിസ്താന്‍കാരെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്ന അമേരിക്ക പൊടുന്നനെ നിലപാട് മാറ്റി. കുറ്റവാളികളെ ഇന്ത്യയ്ക്ക് കൈമാറേണ്ടതില്ലെന്നും ഇവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വന്തം രാജ്യത്തുതന്നെ സ്വീകരിച്ചാല്‍ മതിയെന്നുമാണ് അമേരിക്ക ഒടുവില്‍ പാകിസ്താനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യ കൈമാറാനാവശ്യപ്പെട്ട മൂന്നുപേരെ വിട്ടുനല്കില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി വെള്ളിയാഴ്ച പറഞ്ഞു.
കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ പാകിസ്താന്‍ പൗരന്മാരെ ഇന്ത്യയ്ക്കു കൈമാറുന്നത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുമെന്ന് പാക് നേതൃത്വം അമേരിക്കയെ ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അമേരിക്ക നിലപാട് മാറ്റിയതെന്നറിയുന്നു.....
No comments:
Post a Comment