Saturday, January 03, 2009

വിവാദത്തിന്റെ പിച്ചിലേക്ക് അന്വേഷണ ബൗണ്‍സര്‍


കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി
85 പേരെ പ്രതിചേര്‍ത്തു
എഫ്.ഐ.ആര്‍. സമര്‍പിച്ചു

തൃശ്ശൂര്‍: കേരള ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികളെക്കുറിച്ച് എറണാകുളം വിജിലന്‍സ് വിഭാഗം ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി കെ.സി. എ. സെക്രട്ടറി ടി.സി. മാത്യുവടക്കം 85 പേരെ പ്രതിചേര്‍ത്ത് പ്രഥമാന്വേഷണവിവരറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേരള ക്രിക്കറ്റ് അസോസിയേഷനിലെ 46 അഴിമതികള്‍ ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി ബാലാജി അയ്യങ്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി അന്വേഷണോത്തരവ് നല്കിയത്. ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2005, 06, 07 കാലയളവില്‍ കൊച്ചിയില്‍ നടന്ന മൂന്ന് അന്താരാഷ്ട്ര ഏകദിനക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.....


No comments: