Saturday, January 03, 2009

നിരോധിത സംഘടനകളെ കര്‍ശനമായി കൈകാര്യം ചെയ്യും- ചിദംബരം


ഗുവാഹാട്ടി: രാജ്യത്തിന്റെ സമാധാനത്തിനും ഉദ്ഗ്രഥനത്തിനും ഭീഷണിയുയര്‍ത്തുകയാണെങ്കില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ നിരോധിത സംഘടനകളെ കര്‍ശനമായി നേരിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം മുന്നറിയിപ്പ് നല്‍കി. അതേസമയം പരമാധികാരം വേണമെന്ന ആവശ്യം ഉപേക്ഷിക്കുകയാണെങ്കില്‍ യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം(ഉള്‍ഫ)മായി ചര്‍ച്ച നടത്തുമെന്നും ചിദംബരം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗുവാഹാട്ടിയില്‍ നടന്ന സേ്ഫാടനത്തില്‍ പരിക്കേറ്റവരെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ചിദംബരം.

തീവ്രവാദികളെ എല്ലാ രീതിയിലും ശക്തമായി കൈകാര്യം ചെയ്യുമെന്ന് ചിദംബരം പറഞ്ഞു. ആരാണ് സേ്ഫാടനത്തിന് പിറകിലെന്ന് പോലീസിന് അറിയാം. ഇവര്‍ ഉടന്‍ പിടിയിലാകും.....


No comments: