വിഹ്വലത നിറഞ്ഞ നിമിഷങ്ങളില്‍ സമാധാനത്തിന്റെ ചിരിയോടെ ഷാരൂഖ്ഖാന്‍ തന്റെ വീടിന്റെ വാതിലുകള്‍ പ്രിയങ്ക ചോപ്രയ്ക്കും ഷാഹിദ് കപൂറിനും തുറന്നുകൊടുത്തു. മുംബൈയില്‍ ഭീകരാക്രമണം നടന്ന നവംബര്‍ 26നാണ് സംഭവം.
വിശാല്‍ ഭരദ്വാജിന്റെ 'കാമിനേയ്' എന്ന പടത്തിന്റെ ചിത്രീകരണം മറൈന്‍ ഡ്രൈവില്‍ നടന്നുകൊണ്ടിരിക്കെയാണ് ഭീകരാക്രമണവാര്‍ത്ത കാട്ടുതീ പോലെ നഗരത്തില്‍ പടര്‍ന്നുപിടിച്ചത്. ഇതേത്തുടര്‍ന്ന് സംഘം ചിത്രീകരണം നിര്‍ത്തിവെച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ തീരുമാനമായി.
പുതുവര്‍ഷത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ച്, പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജൂഹുവില്‍ മറ്റൊരു ഭീകരാക്രമണം നടക്കുന്നുവെന്ന വാര്‍ത്ത കേട്ടത്.....
No comments:
Post a Comment