കൊച്ചി: ഇത്തവണ പുതുവത്സര വേളയില്‍ എസ്.എം.എസ്. സ്നേഹസന്ദേശങ്ങള്‍ അയച്ചതിലൂടെ കേരളം ചെലവഴിച്ചത് 10 കോടിയിലധികം രൂപ. ഏതാണ്ട് 12 ലക്ഷം സന്ദേശങ്ങളാണ് ആശംസകളായി ഒഴുകിയത്. പുതുവത്സര രാവായ ഡിസംബര്‍ 31നാണ് ഏറ്റവുമധികം എസ്.എം.എസുകള്‍ പ്രവഹിച്ചത്.
എല്ലാ മൊബൈല്‍ സേവനദാതാക്കളും എസ്.എം.എസുകളുടെ എണ്ണത്തിലും ഇതുവഴിയുള്ള വരുമാനത്തിലും 20 ശതമാനം മുതല്‍ 35 ശതമാനം വരെ വര്‍ധന കൈവരിച്ചു.
മൊബൈല്‍ ഫോണ്‍ സാന്ദ്രതയില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഐഡിയ, വൊഡഫോണ്‍, റിയലന്‍സ്, ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, ടാറ്റാ ടെലി എന്നീ കമ്പനികളുടേതായി ഒന്നര കോടിക്കടുത്ത് മൊബൈല്‍ വരിക്കാരാണ് കേരളത്തിലുള്ളത്.....
No comments:
Post a Comment