Saturday, January 03, 2009

ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന്‍ ബാങ്കും ഇന്‍ഷുറന്‍സ് രംഗത്തേക്ക്‌


മുംബൈ: ജപ്പാനിലെ ഡായിച്ചി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് എന്നിവ സ്റ്റാര്‍ യൂനിയന്‍ ഡായിച്ചി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ആരംഭിച്ചു.

ജനവരി രണ്ടാംവാരത്തില്‍ ഈ കമ്പനി പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചെയര്‍മാന്‍ എം. ബാലചന്ദ്രന്‍ പറഞ്ഞു.

ബാങ്ക് ഓഫ് ഇന്ത്യയുടെയും യൂനിയന്‍ ബാങ്കിന്റെയും 5400 ബ്രാഞ്ചുകളിലൂടെ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 250 കോടി രൂപയാണ് ഈ പുതിയ കമ്പനിയുടെ അടിസ്ഥാന മൂലധനം.

ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 51 ശതമാനവും യൂനിയന്‍ ബാങ്കിന് 23 ശതമാനവും ഡായിച്ചി ഇന്‍ഷുറന്‍സ് കമ്പനിക്ക് 26 ശതമാനവും ഓഹരികള്‍ ഈ സംയുക്ത സംരംഭത്തിലുണ്ട്.....


No comments: