Saturday, January 03, 2009

സുപ്രീംകോടതി വിധി കാറ്റില്‍പ്പറത്തി: പശുപതിക്ഷേത്രം മാവോവാദികള്‍ കൈയേറി


കാഠ്മണ്ഡു: സുപ്രീംകോടതി വിധി കാറ്റില്‍പ്പറത്തിക്കൊണ്ട് നേപ്പാളിലെ പശുപതിനാഥക്ഷേത്രത്തില്‍ മാവോവാദികള്‍ ഇന്ത്യന്‍ പുരോഹിതര്‍ക്ക് പകരം നേപ്പാളി പുരോഹിതരെ ബലംപ്രേയോഗിച്ച് പ്രതിഷുിച്ചു. സംഘര്‍ഷം തടയാനായി ക്ഷേത്രപരിസരത്ത് പ്രത്യേക സേനയെ നിയോഗിച്ചിരിക്കുകയാണ്.

തെക്കേ ഇന്ത്യയില്‍ നിന്നുള്ള പുരോഹിതര്‍ നൂറ്റാണ്ടുകളായി പൂജനടത്തിപ്പോന്ന പശുപതിനാഥ ക്ഷേത്രത്തില്‍ നേപ്പാളില്‍ നിന്നുള്ള പുരോഹിതരെ നിയമിക്കാന്‍ പുതിയ മാവോവാദി സര്‍ക്കാറാണ് തീരുമാനിച്ചത്. ഈ തീരുമാനം സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ഇതിനെ എതിര്‍ത്തുകൊണ്ടുള്ള പ്രകടനം അക്രമാസക്തമാവുകയാണുണ്ടായത്.

യങ് കമ്യൂണിസ്റ്റ് ലീഗ് പ്രവര്‍ത്തകരും മാവോവാദികളും പുതുതായി നിയമിച്ച നേപ്പാളി പുരോഹിതര്‍ക്കൊപ്പം വെള്ളിയാഴ്ച ക്ഷേത്ര പരിസരത്ത് ഇരച്ചുകയറി ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന്റെ പൂട്ട് പൊളിച്ച് പുതുതായി നിയമിച്ച നേപ്പാളി പുരോഹിതന്‍ ജിഷ്ണുപ്രസാദ് ദഹലിനെ അകത്ത് കടത്തി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ ഇരിപ്പിടം കൈയേറി.....


No comments: